Sorry, you need to enable JavaScript to visit this website.

മുതിർന്ന മാധ്യമപ്രവർത്തകൻ അനിൽ രാധാകൃഷ്ണൻ അന്തരിച്ചു

തിരുവനന്തപുരം- മുതിർന്ന മാധ്യമ പ്രവർത്തകനും ദി ഹിന്ദു കേരള ബ്യൂറോ ചീഫുമായ എസ്.അനിൽ രാധാകൃഷ്ണൻ (54) അന്തരിച്ചു.  ഹൃദയാഘാതത്തെ തുടർന്ന് കുറവൻകോണം മാർക്കറ്റ് റോഡിലെ സ്വവസതിയായ സതി ഭവനത്തിലായിരുന്നു അന്ത്യം. കവടിയാർ റസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറിയായിരുന്നു. പരേതനായ രാധാകൃഷ്ണൻ നായരുടെയും സതി ദേവിയുടെയും മകനാണ്. ഭാര്യ: സിന്ധു എസ്.എസ് (കോട്ടൺഹിൽ സ്‌കൂൾ ടീച്ചർ). മകൻ: നാരയൺ എസ് എ (റിലയൻസ് പെട്രോളിയം ഗുജറാത്ത്).
 

Latest News