സേലം- തമിഴ്‌നാട്ടില്‍ 40 കാരന്‍ പോലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ടു. തല്ലിക്കൊല്ലുന്ന ദൃശ്യം വൈറലായതിനെ തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടറെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മദ്യപിച്ച് പോലീസുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട മുരുഗേശനാണ് കൊല്ലപ്പെട്ടത്. ഇയാളെ പോലീസ് മര്‍ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിന് കാരണമായി. സേലത്താണ് സംഭവം. പോലീസ് ലാത്തി കൊണ്ട് ക്രൂരമായി മര്‍ദിക്കുന്നതാണ് വീഡിയോ.
പോലീസ് കസ്റ്റഡിയില്‍ അച്ഛനും മകനും കൊല്ലപ്പെട്ട തൂത്തുക്കുടി സംഭവത്തിന്റെ വാര്‍ഷികത്തിലാണ് വീണ്ടും പോലീസ് മര്‍ദനം.