റിയാദ്- പൊതുവരുമാനം ഉയര്‍ത്തുന്നതിന് സഹായിക്കുന്ന ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് വര്‍ഷത്തില്‍ മൂന്നു മാസത്തെ ശമ്പളം വരെ ബോണസ് ആയി നല്‍കും. പൊതുവരുമാന നിയമാവലിയില്‍ ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ ഇതു സംബന്ധിച്ച് ഭേദഗതി വരുത്തി. വരുമാനം ഉയര്‍ത്തുന്നതിന് സഹായിക്കുന്ന ജീവനക്കാര്‍ക്ക് അധികമായി നേടുന്ന വരുമാനത്തിന്റെ 30 ശതമാനത്തില്‍ കവിയാത്ത തുക ബോണസ് നല്‍കുന്നതിനാണ് അനുമതിയുള്ളത്. ഇങ്ങിനെ ഒരു സാമ്പത്തിക വര്‍ഷത്തില്‍ വിതരണം ചെയ്യുന്ന ബോണസ് മൂന്നു മാസത്തെ വേതനത്തേക്കാള്‍ കൂടാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്.
ഏതെങ്കിലും ഗവൺമെന്റ് വകുപ്പ് വരുമാനം വർധിപ്പിക്കുകയാണെങ്കിൽ അധിക വരുമാനത്തിന്റെ ഇരുപതു ശതമാനം ആ വകുപ്പിന്റെ തൊട്ടടുത്ത വർഷത്തെ ബജറ്റിലേക്ക് നീക്കിവെക്കും. ഓരോ സാമ്പത്തിക വർഷവും നേടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന വരുമാനത്തിന്റെ കണക്ക് അതത് വർഷം ആരംഭിക്കുന്നതിന് 120 ദിവസം മുമ്പ് സർക്കാർ വകുപ്പുകൾ ധനമന്ത്രാലയത്തിന് സമർപ്പിക്കൽ നിർബന്ധമാണ്. ധനമന്ത്രാലയത്തിന്റെയും സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റിയുടെയും അനുമതിയോടെയല്ലാതെ വരുമാനങ്ങൾ നിക്ഷേപിക്കുന്നതിന് സർക്കാർ വകുപ്പുകൾ ബാങ്കുകളിൽ അക്കൗണ്ടുകൾ തുറക്കുന്നതിന് വിലക്കുള്ളതായും ഭേദഗതി വ്യക്തമാക്കുന്നു.