Sorry, you need to enable JavaScript to visit this website.

സുരേന്ദ്രൻ സി.കെ ജാനുവിന് കാൽക്കോടി കൂടി നൽകിയതിന്റെ ശബ്ദരേഖ പുറത്ത്, ആർ.എസ്.എസ് അറിവോടെ

കോഴിക്കോട്- കെ. സുരേന്ദ്രനെ പ്രതിരോധത്തിലാക്കി പുതിയ ടെലിഫോൺ സംഭാഷണം പുറത്തുവിട്ട് പ്രസീത അഴീക്കോട്. സി.കെ ജാനുവിന്റെ പാർട്ടിക്ക് 25 ലക്ഷം രൂപ കൂടി നൽകുന്നതിന്റെ ഓഡിയോ സന്ദേശമാണ് പ്രസീത പുറത്തുവിട്ടത്. ആർ.എസ്.എസിന്റെ കൂടി അറിവോടെയാണ് പണം നൽകിയത് എന്ന് വ്യക്തമാകുന്ന സന്ദേശമാണ് പുറത്തുവന്നത്. ആർ.എസ്.എസ് ഓർഗനൈസിംഗ് സെക്രട്ടറി ഗണേഷിന്റെ അറിവോടെയാണ് പണം കൈമാറുന്നത് എന്നും സുരേന്ദ്രൻ പറയുന്നുണ്ട്. ഇത് നിഷേധിക്കുകയാണെങ്കിൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും പ്രസീത വ്യക്തമാക്കി. ബി.ജെ.പിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്ന തെളിവുകളാണ് പുറത്തുവരുന്നത്. സി.കെ ജാനുവിന് പണം നൽകിയത് ആർ.എസ്.എസിന്റെ അറിവോടെയാണ് എന്ന കാര്യവും പുറത്തുവരുന്നത് ഇപ്പോഴാണ്. തെരഞ്ഞെടുപ്പ് കാലത്ത് പണം കൈമാറിയത് സംബന്ധിച്ച് നേരത്തെ പ്രതിരോധത്തിലായ ബി.ജെ.പിയെയും സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രനെയും കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണ് പ്രസീത അഴീക്കോട് ഇന്ന് പുറത്തുവിട്ട തെളിവുകൾ.
 

Latest News