Sorry, you need to enable JavaScript to visit this website.

ഉന്നത തസ്തിക സൗദിവൽക്കരണം സ്ഥാപനങ്ങളെ ബാധിക്കാത്ത നിലയിൽ മാത്രം

റിയാദ്- ഉന്നത തസ്തികയിലെ സൗദിവൽക്കരണം സ്ഥാപനങ്ങളെ ബാധിക്കാത്ത നിലയിൽ മാത്രമെന്ന് മന്ത്രാലയം. 
സ്വകാര്യ മേഖലയിൽ ഉന്നത തസ്തികകൾ സൗദിവൽക്കരിക്കുന്നതിനെ കുറിച്ച് പഠിക്കുന്നതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും രാജ്യത്തേക്ക് വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനെയും ബാധിക്കാത്ത നിലയ്ക്ക് പടിപടിയായാണ് ഉന്നത തസ്തികകൾ സൗദിവൽക്കരിക്കുകയെന്ന് മന്ത്രാലയം വ്യക്തമാക്കി. 
സൗദിവൽക്കരണവും ഉന്നത തസ്തികയിലെ പ്രൊഫഷനുകളിൽ ജോലി ചെയ്യുന്നവരുടെ എണ്ണവും കഴിഞ്ഞ വർഷാവസാനത്തോടെ വലിയ തോതിൽ ഉയർന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 

 

Latest News