തിരുവനന്തപുരം- അനർഹമായി സർക്കാറിൽനിന്ന് ചികിത്സാചെലവ് കൈപ്പറ്റി എന്ന പരാതിൽ മന്ത്രി കെ.കെ ശൈലജക്കെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി. ബി.ജെ.പി ജനറൽ സെക്രട്ടറി കെ.കെ സുരേന്ദ്രന്റെ പരാതിയിലാണ് നടപടി. ഉദ്യോഗസ്ഥൻ കൂടിയായ ഭർത്താവിനെ ആശ്രിതരുടെ പട്ടികയിൽ ഉൾപ്പെടുത്തി സർക്കാറിൽനിന്ന് ചികിത്സാചെലവ് കൈപ്പറ്റി എന്നായിരുന്നു പരാതി. 42 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കും.