തിരുവനന്തപുരം- സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. നാളെ(ചൊവ്വാഴ്ച) മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരുന്നുണ്ട്. ഇതിനു ശേഷമാകും ഇളവുകള്‍ പ്രഖ്യാപിക്കുക എന്നാണ് വിവരം. ബുധനാഴ്ച ചേരാനിരുന്ന അവലോകനയോഗമാണ് നാളത്തേക്ക് മാറ്റിയത്. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് താഴെയെത്തിയതാണ് ഇതിന് കാരണം. 16 ഇടങ്ങളില്‍ മാത്രമാണ് നിലവില്‍ 30ന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി ഉള്ളത്. കഴിഞ്ഞ ഒരാഴ്ചയായി ഇളവുകള്‍ അനുവദിച്ച സ്ഥലങ്ങളില്‍ ടിപിആര്‍ നിരക്ക് കൂടിയിട്ടുമില്ല. എ,ബി കാറ്റഗറിയിലുള്ള സ്ഥലങ്ങളിലാണ് ഇപ്പോള്‍ കൂടുതല്‍ ഇളവുകളുള്ളത്. ആരാധനാലയങ്ങള്‍ തുറക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ നാളെ തീരുമാനമുണ്ടാകുമെന്നാണ് സൂചന. എന്നാല്‍ അതിനുള്ള സമയമായിട്ടില്ലെന്ന് ഒരു വിഭാഗം ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. തിയേറ്ററുകളും ഷോപ്പിംഗ് മാളുകളും ഈ ഘട്ടത്തില്‍ തുറക്കാനുള്ള സാധ്യതയും കുറവാണ്.