റിയാദ് - സൗദി അറേബ്യയിൽ ജുമുഅ ഒഴികെയുള്ള നമസ്‌കാര സമയങ്ങളിൽ കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടൻ നിർബന്ധിക്കരുതെന്ന നിർദേശത്തിൽ ശൂറാ കൗൺസിൽ തീരുമാനമെടുക്കുന്നത് മാറ്റിവച്ചു. ഇന്ന് നടന്ന ശൂറ കൗൺസിൽ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനം എടുക്കും എന്നായിരുന്നു അറിയിപ്പ്. ഇന്നത്തെ യോഗത്തിൽ ഇത് സംബന്ധിച്ച് ഇസ്്‌ലാമിക കാര്യ മന്ത്രാലയത്തിന്റെ ശുപാർശയിന്മേൽ ശൂറയുടെ ഇസ്ലാമിക, നീതിന്യായ കമ്മിറ്റിയുടെ റിപ്പോർട്ടാണ് പരിഗണനയിലുണ്ടായിരുന്നത്.
ശൂറാ അംഗങ്ങളായ അതാ അൽ സുബാത്തി, ഡോ. ഫൈസൽ അൽ ഫദൽ, ഡോ.ലത്തീഫ അൽ ശഅലാൻ, ഡോ. ലത്തീഫ അബ്ദുൽ കരീം എന്നിവരാണ് ശുപാർശ സമർപ്പിച്ചത്.
ഗ്യാസ് സ്‌റ്റേഷനുകളും ഫാർമസികളും ഉൾപ്പെടെ കടകളും വ്യാപാര സ്ഥാപനങ്ങളും നമസ്‌കാര സമയങ്ങളിൽ അടച്ചിടാൻ നിർബന്ധിക്കാതിരിക്കാൻ മറ്റു ഏജൻസുകളുമായി ഏകോപനം നടത്തി മന്ത്രാലയം നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.