റിയാദ് - റിയാദ് മെട്രോയിലേക്ക് തൊഴിലാളികളെ തേടി ഇന്ത്യയില്‍ പ്രചരിക്കുന്ന പരസ്യം പഴയതാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ആറായിരം റിയാല്‍ മുതല്‍ പതിനൊന്നായിരം റിയാല്‍ വരെ വേതനത്തോടെ റിയാദ് മെട്രോയിലേക്ക് തൊഴിലാളികളെ തേടിയുള്ള പരസ്യം ഇന്ത്യയിലെ സാമൂഹികമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ പരസ്യം 2016 ല്‍ പ്രസിദ്ധീകരിച്ചതാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
പുതിയതാണെന്ന വ്യാജേനെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച പരസ്യം നിരവധി സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശന വിലക്കുള്ള നിലവിലെ സാഹചര്യത്തില്‍ ഏതു വിധേനെയാണ് ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളെ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുകയെന്നും, സ്വദേശികളായ ഉദ്യോഗാര്‍ഥികളെ അവഗണിച്ച് താരതമ്യേനെ ഉയര്‍ന്ന വേദനത്തിന് ഇന്ത്യയില്‍ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് എന്തുകൊണ്ടാണെന്നും പലരും ആരാഞ്ഞു.