കൊണ്ടോട്ടി- രാമനാട്ടുകര അപകടം നടക്കുന്നതിന് മുമ്പ് കരിപ്പൂർ വിമാനത്താവള റോഡിലെ ആക്രമണം സംബന്ധിച്ച് പോലിസ് അന്വേഷണം. രാമനാട്ടുകരയിൽ അപകടം നടക്കുന്നതിന് 20 മിനിറ്റ് മുമ്പ് വിമാനത്താവള റോഡ് നുഹ്മാൻ ജംങ്ഷനിൽ കാറിന് നേരെ സോഡാക്കുപ്പി എറിഞ്ഞ് ആക്രമണമുണ്ടായത്.എന്നാൽ കാർ നിർത്താതെ പോവുകയായിരുന്നു.സ്ഥലത്ത് നിന്ന് വലിയ ശബ്ദം കേട്ടതായി പരിസര വാസികളും പറഞ്ഞു.എന്നാൽ ഇത് സംബന്ധിച്ച് പോലിസിൽ പരാതി ലഭിച്ചിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് രാമനാട്ടുകര അപകടത്തിൽ പെട്ടവർക്കും കസ്റ്റഡിയിലുള്ളവർക്കും ബന്ധമുണ്ടോയെന്ന് പോലിസ് പരിശോധിക്കുന്നുണ്ട്. മേഖലയിലെ സി.സി ടി.വി ക്യാമറകൾ അടക്കം പരിശോധിച്ചു വരികയാണ്.സ്വർണക്കടത്തുകാരുടെ കുടിപ്പകയിലുള്ള ആക്രമണങ്ങൾ നേരത്തെയും കരിപ്പൂർ വിമാനത്താവള റോഡിലുണ്ടായിട്ടുണ്ട്.