Sorry, you need to enable JavaScript to visit this website.

പെട്രോളും ഡീസലും ജി.എസ്.ടിയില്‍ പെടുത്തണം, ഹരജിയില്‍ നോട്ടീസയച്ച് ഹൈക്കോടതി

കൊച്ചി- പെട്രോളും ഡീസലും ജി.എസ്.ടി നികുതി ഘടനയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുളള ഹരജിയില്‍ നിര്‍ണായക നീക്കവുമായി കേരള ഹൈക്കോടതി. ഇക്കാര്യത്തില്‍ ആറാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. ജി.എസ്.ടി കൗണ്‍സിലിന് ഹരജിക്കാരന്‍ നല്‍കിയ നിവേദനം കേന്ദ്ര സര്‍ക്കാരിന് കൈമാറാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിവേദനം നല്‍കിയിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ഹരജിക്കാരന്റെ വാദം. മുന്‍ കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.സി ദിലീപ് കുമാറാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ജി.എസ്.ടി കൗണ്‍സിലിന്റെ പക്കലുളള നിവേദനം ഉടന്‍ കേന്ദ്രസര്‍ക്കാരിന് കൈമാറണം. ഇക്കാര്യത്തില്‍ തീരുമാനമാകുംവരെ പെട്രോളിനും ഡീസലിനും സംസ്ഥാന സര്‍ക്കാര്‍ നികുതി പിരിക്കുന്നത് നിര്‍ത്തിവെക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വരുംവരെ നികുതി ഈടാക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവെക്കണമെന്ന ഹര്‍ജിക്കാരന്റെ അപേക്ഷയില്‍ തീരുമാനം എടുക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയോട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.

 

Latest News