കോഴിക്കോട്- രാമനാട്ടുകര പുളിഞ്ചോട് വളവിന് സമീപം ലോറിയും ബൊലെറോ എസ്‌യുവിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മടങ്ങുകയായിരുന്ന ചെര്‍പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹില്‍, നാസര്‍, സുബൈര്‍, ഹസനാര്‍, താഹില്‍ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 4.45നാണ് അപകടം. ഈ സമയത്ത് ഇവിടെ മഴയുണ്ടായിരുന്നു. സുഹൃത്തിനെ യാത്രയാക്കാന്‍ എയര്‍പോര്‍ട്ടില്‍ വന്നതായിരുന്നു ഇവര്‍. അഞ്ചു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മരിച്ചവരെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്കു മാറ്റി.