മസ്‌കത്ത്- കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. കൊല്ലം പുനലൂര്‍ മനക്കര പുത്തന്‍വീട്ടില്‍ സുലൈമാന്‍കുഞ്ഞിന്റെ മകന്‍ സിയാദ് (37) ആണ് നിസ്വയില്‍ മരിച്ചത്. ദിവസങ്ങളായി നിസ്വയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ആശുപത്രിയില്‍ വച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
14 വര്‍ഷമായി ഒമാനിലുള്ള സിയാദ് കുടംബ സമേതം ഫഹൂദിലായിരുന്ന താമസം. ഫഹൂദിനടുത്ത് സനറ്റ്കാ എന്ന സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ്: റസിയാബി. ഭാര്യ: അനീഷ. മക്കള്‍: മുഹമ്മദ് ശിബാസ്, മുഹമ്മദ് ഷഹ്ബാസ്.