തിരുവനന്തപുരം- ഇന്ധനവില ഇന്നും കൂടി. പെട്രോള്‍ ലീറ്ററിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98 രൂപ 93 പൈസയും, ഡീസലിന് 94 രൂപ 17 പൈസയുമായി. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 97 രൂപ 32 പൈസയും, ഡീസലിന് 92 രൂപ 71 പൈസയുമാണ് ഇന്നത്തെ വില.