Sorry, you need to enable JavaScript to visit this website.

വയോധികയെ അവഹേളിച്ച സംഭവം; വിശദീകരണവുമായി ഉദ്യോഗസ്ഥര്‍

മലപ്പുറം- മാസ്‌ക്കിടാതെ പുറത്തിറങ്ങിയതിന്റെ പേരില്‍ വയോധികയ്‌ക്കെതിരെ സെക്ടറല്‍ മജിസ്‌ട്രേറ്റ് നടപടി എടുത്ത സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ വിശദീകരണവുമായി ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. ഇവരില്‍ നിന്ന് പിഴ ഈടാക്കിയിട്ടില്ലെന്നും വീട്ടുകാര്‍ ജാഗ്രത പുലര്‍ത്താന്‍ പേപ്പറില്‍ താക്കീത് എഴുതി നല്‍കുകയാണ് ചെയ്തതെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. മകന്റെ വീട്ടിലേക്ക് കുളിക്കാന്‍ പോകുകയാണെന്ന് പറയുന്ന മലപ്പുറം മൂത്തേടം ചോളമുണ്ട സ്വദേശി ആയിഷയെ ഉദ്യോഗസ്ഥര്‍ അവഹേളിക്കുന്ന വിഡിയോ ആണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. വയോധികയില്‍ നിന്ന് പിഴ ഈടാക്കി എന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു. സംഭവം വിവാദമായതോടെ തഹസില്‍ദാര്‍ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു.

വിഡിയോ ചിത്രീകരിച്ച് താനോ കൂടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരോ അറിഞ്ഞിരുന്നില്ലെന്നും ഇത് പ്രചരിപ്പിച്ചത് തങ്ങളല്ലെന്നും സെക്ടറല്‍ മജിസ്‌ട്രേറ്റ് പറഞ്ഞു. ഇവര്‍ സഞ്ചരിച്ച് വാഹനത്തിന്റെ ഡ്രൈവറാണ് വിഡിയോ എടുത്തത്.


 

Latest News