Sorry, you need to enable JavaScript to visit this website.

ജിദ്ദ ഇന്ത്യൻ സ്‌കൂൾ മുൻ ഗതാഗത ഇൻചാർജ് കോവിഡ് ബാധിച്ച് മരിച്ചു

മലപ്പുറം- ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ ഡ്രൈവറും ട്രാൻസ്‌പോർട്ട് സെക്ഷൻ ഇൻചാർജുമായിരുന്ന മലപ്പുറം ചട്ടിപ്പറമ്പ് ചാഞ്ഞാൽ കിളിയമണ്ണിൽ ഷഫീഖ് നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ആറു വർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോയത്. കോവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും ന്യൂമോണിയ ഭേദമായിരുന്നില്ല. ചട്ടിപ്പറമ്പ് ചാഞ്ഞാൽ പരേതനായ കിളിയമണ്ണിൽ അബ്ദുറസാക്ക്-ചക്കിങ്ങത്തൊടി മറിയുമ്മ ദമ്പതികളുടെ മകനാണ്.  
ഭാര്യ :സക്കീന പാങ്ങ്. മക്കൾ :സഫുവാൻ, റിസ് വാൻ മരുമകൾ :ഷെറിൻ. സഹോദരങ്ങൾ: നൗഷാദ്, സലീന ,നൗഫൽ

Latest News