Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് പുതിയ മാർഗനിർദ്ദേശവുമായി യു.എ.ഇ

ദുബായ്- ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽനിന്ന് യു.എ.ഇയിലേക്ക് വരുന്നവർക്കുള്ള മാർഗനിർദ്ദേശം പുതുക്കി. ഈ മാസം 23 മുതൽ എത്തുന്നവർക്കുള്ള മാർഗനിർദ്ദേശമാണ് പുതുക്കിയത്. ദുബായ് സുപ്രീം കമ്മിറ്റി ഫോർ െ്രെകസിസ് ആന്റ് മാനേജ്‌ന്റൊണ് ഉത്തരവ് പുറപ്പെടുവിച്ചത്. 
ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രയ്ക്ക് യുഎഇ അധികൃതർ അംഗീകരിച്ച വാക്‌സിൻ രണ്ട് ഡോസുകൾ സ്വീകരിച്ചിരിക്കണം. 
മുഴുവൻ യാത്രക്കാരും വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ നെഗറ്റീവ് പരിശോധന ഫലം കൈവശം കരുതണം.  ക്യു.ആർ കോഡ് ഉള്ള പി.സി.ആർ പരിശോധന ഫല സർട്ടിഫിക്കറ്റുകൾ മാത്രമേ സ്വീകരിക്കൂ.  എല്ലാ യാത്രക്കാരും വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂർ മുമ്പ് ദ്രുത പി.സി.ആർ പരിശോധന നടത്തണം. എല്ലാ യാത്രക്കാരും ദുബായ് വിമാനത്താവളത്തിൽ എത്തുമ്പോൾ പി.സി.ആർ പരിശോധനയ്ക്ക് വിധേയമാകണം.  24 മണിക്കൂറിനുള്ളിൽ പ്രതീക്ഷിക്കുന്ന പിസിആർ പരിശോധനാ ഫലം ലഭിക്കുന്നതുവരെ യാത്രക്കാർ ഇൻസ്റ്റിറ്റുഷണൽ ക്വാറന്റൈന് വിധേയമാകണം. യു.എ.ഇ പൗരന്മാർക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ബാധകമല്ല. നിലവിൽ ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് യാത്രാനിരോധനമുണ്ട്. അടുത്ത മാസം ആദ്യവാരമാണ് ഇത് അവസാനിക്കുക. അതിന് മുമ്പ് പുതിയ നിർദ്ദേശപ്രകാരം യാത്രാനിരോധനം എടുത്തുകളയുമോ എന്ന അറിയിപ്പ് വന്നിട്ടില്ല. ഇന്ത്യക്ക് പുറമെ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കും പുതിയ നിർദ്ദേശം വന്നിട്ടുണ്ട്.
 

Tags

Latest News