Sorry, you need to enable JavaScript to visit this website.

സ്വകാര്യമേഖലയിലെ ഉന്നത തസ്തികകളിൽ സൗദിവൽക്കരണം ഉടനെയില്ല

ദമാം - സ്വകാര്യ മേഖലയിൽ ഉന്നത തസ്തികകൾ സ്വദേശിവൽക്കരിക്കുന്നതിനെ കുറിച്ച് പഠിക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നീക്കം തുടങ്ങി. ഈ രംഗത്തെ സൗദി വത്കരണം ഉടനെയുണ്ടാകില്ലെന്നാണ് സൂചന. 'പരിഷ്‌കരിച്ച നിതാഖാത്ത്' എന്ന ശീർഷകത്തിൽ അശ്ശർഖിയ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  സ്വകാര്യ കമ്പനികളിലെ ഉന്നത തസ്തികകൾ സൗദിവൽക്കരിക്കുന്നതിൽ സന്തുലിതാവസ്ഥ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതിയായ കഴിവുകളും യോഗ്യതകളുമുള്ള സ്വദേശികളുടെ ലഭ്യത കണക്കിലെടുക്കാതെ തിരക്കിട്ട് ഉന്നത തസ്തികകൾ സൗദിവൽക്കരിക്കാൻ കഴിയില്ല. ഉന്നത തസ്തികകളിൽ നിയമിക്കുന്നതിന് ആവശ്യമായ പരിചയസമ്പത്തും അറിവുകളും പടിപടിയായി ആർജിക്കാൻ സ്വദേശി ജീവനക്കാർക്ക് അവസരമൊരുക്കേണ്ടതുണ്ട്. ഉന്നത തസ്തികകൾ സൗദിവൽക്കരിക്കുന്ന കാര്യത്തിൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതും മന്ത്രാലയം പരിഗണിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Latest News