Sorry, you need to enable JavaScript to visit this website.

ആയിഷ സുല്‍ത്താന അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും

കൊച്ചി- ലക്ഷദ്വീപ് ഭരണകൂടം രാജ്യദ്രോഹക്കുറ്റം ചുമത്തിയ ചലച്ചിത്ര പ്രവര്‍ത്തക ആയിഷ  സുല്‍ത്താന ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. രാവിലെ പതിനൊന്നരയോടെ കൊച്ചിയില്‍ നിന്ന് അഗത്തിയിലേക്ക് പോകുന്ന ആയിഷ കവരത്തിയിലെത്തി ഇന്നുതന്നെ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകും. കേസില്‍ അറസ്റ്റ് ചെയ്താല്‍ ഐഷക്ക് ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ കവരത്തി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നീതി പീഠത്തില്‍ പൂര്‍ണ വിശ്വാസം ഉണ്ടെന്നും സത്യം മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആയിഷ  സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ലക്ഷദ്വീപിനു വേണ്ടിയുള്ള പോരാട്ടത്തില്‍ നിന്നും ഒരടി പോലും പിന്നോട്ടു പോകില്ലെന്നും ആയിഷ വ്യക്തമാക്കി.


 

Latest News