പാലക്കാട്- പോലീസിന്റെ ബൈക്ക് പരിശോധനക്കിനിടെ ഓടി രക്ഷപ്പെട്ട പതിനാറുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ. ഇന്നലെ വൈകിട്ട് പോലീസ് പരിശോധനക്കിടെ മൂന്നു കുട്ടികൾ ബൈക്കിൽ വരുന്നത് കണ്ട പോലീസ് കൈ കാണിച്ചിരുന്നു. ബൈക്കിൽനിന്ന് ഒരു കുട്ടി ഇറങ്ങിയോടുകയും രണ്ടു കുട്ടികളെ പോലീസ് കസ്റ്റഡയിലെടുക്കുകയും ചെയ്തു. ഇതിൽ ഒരു കുട്ടിയെയാണ് ഇന്ന് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പാലക്കാട് ചിറയ്ക്കാട് സ്വദേശി ആകാശിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബൈക്ക് മോഷ്ടിച്ച് കുട്ടികൾ കറങ്ങിനടക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ബൈക്ക് മോഷണം പോയതായി ഒരാൾ പോലീസിൽ പരാതി നൽകിയിരുന്നു.