സൗദിയിൽ കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് ജൂലൈ ആദ്യവാരം മുതല്‍

റിയാദ്- കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് ജൂലൈ ആദ്യവാരം മുതല്‍ രണ്ടാം ഡോസ് നല്‍കുമെന്ന് റിയാദ് വാക്‌സിന്‍ സെന്ററിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അല്‍ ഇഖ്ബാരിയ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

എല്ലാ പ്രായ ഗ്രൂപ്പിലും പെട്ടവര്‍ക്ക് രണ്ടാം ഡോസ് നല്‍കും. 60 വയസ്സിന് മുകളിലുള്ള 83 ശതമാനം പേരും രണ്ടാം ഡോസ് സ്വീകരിച്ചു കഴിഞ്ഞതായി ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ആദ്യഡോസ് സ്വീകരിച്ചവര്‍ മൊത്തം 43 ശതമാനം വരും.
എല്ലാവര്‍ക്കും ആദ്യഡോസ് വാക്‌സിന്‍ എത്തിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ലോകാരോഗ്യ സംഘടനയുടെയും സൗദി ആരോഗ്യമന്ത്രാലയത്തിന്റെയും നിര്‍ദേശപ്രകാരമാണ് രണ്ടാം ഡോസ് വാക്‌സിനേഷന്‍ നീട്ടിയത്. വാക്‌സിനേഷന്‍ വൈകിക്കുന്നത് ഫലപ്രാപ്തി വര്‍ധിപ്പിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

ആരോഗ്യ മന്ത്രാലയത്തിന്റെ ഇക്കാര്യത്തിലുള്ള  സ്ഥിരീകരണം വരാനിരിക്കുന്നേയുള്ളു. ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവന പ്രതീക്ഷിക്കുകയാണെന്നും രണ്ടാം ഡോസ് എത്രയും വേഗം ലഭിക്കാന്‍ കാത്തിരിക്കുകയാണെന്നും അല്‍ ഇഖ്്ബാരിയ റിപ്പോര്‍ട്ടിനോട് പ്രതികരിക്കവേ അഹമ്മദ് അല്‍ ഗാംദി പറഞ്ഞു. ട്വിറ്ററില്‍ നിരവധി പേരാണ് സ്വാഗതം ചെയ്ത് രംഗത്തുവന്നിരിക്കുന്നത്.

 

 

 

Latest News