തിരുവനന്തപുരം- കേരളത്തിൽ ആരാധനാലയങ്ങൾ തുറക്കുന്ന കാര്യം പറയാനായിട്ടില്ലെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. കോവിഡ് വ്യാപനതോത് കുറയുന്ന മുറയ്ക്ക് മാത്രമേ ഇക്കാര്യം ആലോചിക്കൂവെന്നും എപ്പോഴാണ് തുറക്കുക എന്ന കാര്യം പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു. ഭക്തരുടെ സുരക്ഷയ്ക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.