പാലക്കാട്- ലോക്ക്ഡൗൺ ഇളവുകൾക്ക് ശേഷം തുറന്ന ജില്ലയിലെ ബീവറേജ്‌സ് ഔട്ട്‌ലെറ്റുകളിലൂടെ ഒറ്റ ദിവസം കൊണ്ടു വിറ്റഴിച്ചതു 4 കോടി രൂപയുടെ മദ്യം. സാധാരണ വിറ്റു വരവിനെക്കാളും മൂന്നിരട്ടിയാണിത്. ആകെയുള്ള 23 ഔട്ട്‌ലെറ്റുകളിൽ പതിനാറെണ്ണമാണു തുറന്നു പ്രവർത്തിച്ചത്.
25 ബാറുകളും 5 ബീയർ പാർലറുകളും വഴി ഏതാണ്ട് 1.75 കോടി രൂപയുടെ മദ്യം വിറ്റു. ടിപിആർ 20% മുകളിലുള്ള സ്ഥലങ്ങളിലെ ഔട്ട്‌ലെറ്റുകളും ബാറുകളും ബീയർ പാർലറുകളും തുറന്നില്ല. 13 ബാറുകളും 20 ബീയർ പാർലറുകളുമാണ് അടഞ്ഞു കിടക്കുന്നത്. പല ബീവറേജ്‌സ് ഔട്ട്‌ലെറ്റുകളിലും മദ്യം വാങ്ങാനെത്തിയവരുടെ വരി കിലോമീറ്ററുകളോളം നീണ്ടു. ചിലയിടത്തു പോലീസ് ലാത്തിവീശി