Sorry, you need to enable JavaScript to visit this website.

ഇസ്പാഫ് ലിറ്റിൽ മാസ്റ്റേഴ്‌സ് ക്ലബ് അവാർഡുകൾ വിതരണം ചെയ്തു

ഇസ്പാഫ് അവാർഡ് ജേതാക്കൾ ഭാരവാഹികളോടൊപ്പം. 

ജിദ്ദ - ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ പാരന്റ്‌സ് ഫോറം (ഇസ്പാഫ്) ജിദ്ദയുടെ കീഴിൽ രൂപീകരിച്ച ലിറ്റിൽ മാസ്റ്റേഴ്‌സ് ക്ലബ് നടത്തിയ വിവിധ പരിപാടികളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് അവാർഡുകളും സമ്മാനങ്ങളും വിതരണം ചെയ്തു. 
അഞ്ചാം ക്ലാസ് മുതലുള്ള വിദ്യാർഥികളുടെ പാഠ്യേതര പ്രവർത്തന കഴിവുകളിലുള്ള പ്രവർത്തി പരിചയവും അവബോധവും നൽകി മികവോടെ വളർത്തിക്കൊണ്ടുവരുവാൻ വേണ്ടി കഴിഞ്ഞ വർഷം രൂപീകരിച്ചതാണ് ലിറ്റിൽ മാസ്റ്റേഴ്‌സ് ക്ലബ്.  


ക്ലബിന്റെ പ്രോഗ്രാം ഡയറക്ടർ യതി മുഹമ്മദ്, കൺവീനറും മെന്ററുമായിക്കൊണ്ട് എൻജി. മുഹമ്മദ് കുഞ്ഞിയും നേതൃത്വം നൽകിയ വിവിധവും വ്യത്യസ്തവുമായ പ്രോഗ്രാമുകൾ വിദ്യാർഥികളിൽ നവ്യാനുഭവമേകി. ഓൾറൗണ്ട് പ്രകടനപാടവം മുൻനിർത്തി ദനീൻ മജീദ് വി.പി, ഫെല്ല ഫാത്തിമ സി.കെ, ഹദഫ് മുഹമ്മദ് എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. കൂടാതെ മറ്റു അംഗങ്ങൾക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും വിവിധ പരിപാടികളിൽ വിജയിച്ചവർക്കുള്ള സമ്മാന വിതരണവും പ്രസ്തുത പരിപാടിയിൽ നടന്നു. ക്ലബ് പ്രോഗ്രാം ഡയറക്ടർ യതി മുഹമ്മദ്, മെന്റർ എൻജി. മുഹമ്മദ് കുഞ്ഞി എന്നിവരെ മെമന്റോ നൽകി ആദരിച്ചു. 


ക്ലബ് അംഗം ആമിന മുസ്തഫ ഖുർആൻ പാരായണം നടത്തി. ഇസ്പാഫ് പ്രസിഡന്റ് എൻജി. മുഹമ്മദ് ബൈജു അധ്യക്ഷനായി. ഉപദേശക സമതി അംഗങ്ങളായ സലാഹ് കാരാടൻ, അബ്ദുൽ അസീസ് തങ്കയത്തിൽ, നാസർ ചാവക്കാട് തുടങ്ങിയവർ ആശംസകൾ നേർന്നു. അഹമ്മദ് യൂനുസ്, റിയാസ്. പി.കെ, ഫസ്‌ലിൻ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് ഫൈസൽ സ്വാഗതവും ജോ. സെക്രട്ടറി അഹമ്മദ് യൂനുസ് നന്ദിയും പറഞ്ഞു.

 


 

Latest News