മസ്‌കത്ത്- വ്യാജ പിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി രാജ്യം വിടാന്‍ ശ്രമിച്ച മൂന്ന് പ്രവാസികള്‍ പിടിയില്‍. ഒമാന്‍ റോയല്‍ പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ഒമാനില്‍ നിന്നും പുറത്തേക്ക് യാത്ര ചെയ്യുവാന്‍ വേണ്ടിയാണ് ഇവര്‍ വ്യാജ പിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. മസ്‌കറ്റ് ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡോകള്‍ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഡയറക്ടറേറ്റ് ജനറലുമായി സഹകരിച്ചാണ് ഇവരെ പിടികൂടിയതെന്ന് ഒമാന്‍ റോയല്‍ പോലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചുവരുകയാണെന്ന് അവര്‍ വ്യക്തമാക്കി. പിടിയിലായവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.