ദോഹ- ഖത്തറിന്റെ പല ഭാഗങ്ങളിലും അടുത്ത രണ്ടു ദിവസങ്ങളിലും ശക്തമായ കാറ്റ് തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാഴ്ച കുറയാന്‍ സാധ്യതയുളളതിനാല്‍ വാഹനമോടിക്കുന്നവരും പുറം ജോലികളില്‍ വ്യാപൃതരാകുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. ചിലയിടങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്. വടക്ക് പടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ 35 മുതല്‍ 38 കിലോമീറ്റര്‍ വേഗതയില്‍ അടിച്ച് വീശിയേക്കും. വേലിയേറ്റത്തിനും സാധ്യതയുണ്ട്. തിരമാലകള്‍ 10 അടിവരെ ഉയര്‍ന്നേക്കും. കടലിലും കരയിലും കാറ്റ് അനുഭവപ്പെടും. ചൂട് കൂടിയ കാലാവസ്ഥയായിരിക്കുമെന്നും സൂചനയുണ്ട് . ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ 42 ഡിഗ്രിവരെയായിരിക്കും ഇന്നത്തെ ചൂട്.