തിരുവനന്തപുരം- ആർ.സി.സിയിൽ ലിഫ്റ്റ് തകർന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം പത്തനാപുരം സ്വദേശി നദീറ(22) മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ന്യൂറോളജി ഐ.സി.യുവിൽ ചികിത്സയിലായിരുന്നു. .
വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്. കഴിഞ്ഞ മെയ് 15ന് രോഗിയായ അമ്മയെ സന്ദർശിക്കാനെത്തിയ നദീറ അപകടത്തിൽപ്പെട്ടത്. അപായ സൂചന അറിയിപ്പ് നൽകാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റിൽ കയറിയ നദീറ ലിഫ്റ്റ് തകർന്ന് രണ്ട് നില താഴ്ചയിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ നദീറയുടെ തലച്ചോറിനും തുടയെല്ലിനുമായിരുന്നു പരിക്കേറ്റത്. സംഭവത്തിൽ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനെ പുറത്താക്കിയിരുന്നു.