ദുബായ് - ഏഴ് കോടിയുടെ ഭാഗ്യസമ്മാനം നേടി പ്രവാസി മലയാളി. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലാണ് മലയാളിക്ക് 10 ലക്ഷം ഡോളർ സമ്മാനം കിട്ടിയത്. ട്രേഡിംഗ് കമ്പനിയിൽ ജോലി ചെയ്യുന്ന എബ്രഹാം ജോയി ആണ് ഭാഗ്യവാൻ. മെയ് 27 ന് എബ്രാഹം എടുത്ത 1031 നമ്പർ ടിക്കറ്റിനാണ് ഭാഗ്യം കടാക്ഷിച്ചത്. 35 വർഷമായി ദുബായിൽ പ്രവാസിയായ എബ്രഹാം സമ്മാനത്തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വ്യവസായത്തിനും ഉപയോഗിക്കുമെന്ന് അറിയിച്ചു. ദുബായ് ഡ്യൂട്ടി ഫ്രീ വഴി 10 ലക്ഷം നേടുന്ന 180 - ാമത്തെ ഇന്ത്യക്കാരനാണ് എബ്രഹാം ജോയ്. ഷാർജയിൽ താമസിക്കുന്ന ഇന്ത്യക്കാരൻ അബ്ദുല്ല അഹ്മദിന് റേഞ്ച് റോവർ കാറും ദുബായിൽ താമസിക്കുന്ന ഇന്ത്യക്കാരൻ സഞ്ജയ് അസ്‌നാനിക്ക് മോട്ടോർ ബൈക്കും സമ്മാനമായി ലഭിച്ചു.