Sorry, you need to enable JavaScript to visit this website.

കോൺസുലർ സംഘം 25,26 തീയതികളിൽ യാമ്പുവിൽ 

ജിദ്ദ - ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധി സംഘം വരുന്ന 25, 26 തീയതികളിൽ യാമ്പുവിൽ സന്ദർശനം നടത്തുന്നു. യാമ്പു കൊമേഴ്‌സ്യൽ പോർട്ടിന് മുൻവശത്ത് കിംഗ് അബ്ദുൽഅസീസ് റോഡിലുള്ള ഹയാത്ത് റിദ്‌വ ഹോട്ടലിലാണ് സംഘം ക്യാമ്പ് ചെയ്യുക. രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് മണി വരെയാണ് സന്ദർശന സമയം. പുറംകരാർ സ്ഥാപനമായ വി.എഫ്.എസ് ഉദ്യോഗസ്ഥരും കോൺസുലേറ്റ് പ്രതിനിധികളോടൊപ്പമുണ്ടാകും. 
പാസ്‌പോർട്ട് പുതുക്കുവാനോ അറ്റസ്റ്റേഷൻ ചെയ്യുവാനോ ഉള്ളവർ വി.എഫ്.എസ് കമ്പനി വെബ്‌സൈറ്റ് സന്ദർശിച്ച് മുൻകൂട്ടി അപ്പോയ്ൻമെന്റ് എടുക്കേണ്ടതുണ്ട്. ഇന്ന് മുതൽ സൈറ്റ് ഓപ്പൺ ആകും. പാസ്‌പോർട്ട് സേവനത്തിന് വരുന്നവർ നിർബന്ധമായും തവക്കൽനാ ആപ്പ് പ്രവർത്തനക്ഷമമാക്കുകയും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുകയും വേണം. കൂടാതെ, ബുക്കിംഗിന് ശേഷം അനുവദിക്കുന്ന സമയക്രമം പാലിച്ചാണ് സന്ദർശകർ വരേണ്ടതെന്നും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വാർത്താകുറിപ്പിൽ ഓർമിപ്പിച്ചു.

Latest News