Sorry, you need to enable JavaScript to visit this website.

പത്തനാപുരത്ത് കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്കുകള്‍ തമിഴ്‌നാട്ടില്‍ നിര്‍മിച്ചത്

കൊല്ലം- പത്തനാപുരത്തുനിന്ന് ജലാറ്റിന്‍ സ്റ്റിക്ക് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തമിഴ്നാട്ടിലേക്ക്. ജലാറ്റിന്‍ സ്റ്റിക്ക് നിര്‍മിച്ചത് തിരുച്ചിയിലെ സ്വകാര്യ കമ്പനിയിലാണെന്ന് സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) കണ്ടെത്തി.

ബാച്ച് നമ്പര്‍ ഇല്ലാത്തതിനാല്‍ ജലാറ്റിന്‍ സ്റ്റിക്ക് ആര്‍ക്കാണ് വിറ്റതെന്ന് കണ്ടെത്താനായിട്ടില്ല. സ്ഫോടക വസ്തുക്കള്‍ മൂന്നാഴ്ച മുമ്പാണ് ഉപേക്ഷിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രദേശത്തുനിന്ന് കണ്ടെത്തിയ ഡിറ്റണേറ്റര്‍ സ്‌ഫോടക ശേഷി ഇല്ലാത്തതാണ്. ബോംബ് നിര്‍മാണം പഠിപ്പിക്കാന്‍ വേണ്ടിയാണ് ഇവ ഉപയോഗിച്ചതെന്നാണ് സംശയം.

പത്തനാപുരം പാടത്ത് വനംവകുപ്പിന്റെ അധീനതയിലുള്ള കശുമാവിന്‍ തോട്ടത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ജലാറ്റിന്‍ സ്റ്റിക്ക്, ഡിറ്റണേറ്റര്‍ ബാറ്ററി, വയറുകള്‍ എന്നിവയായിരുന്നു കണ്ടെത്തിയത്.

 

Latest News