ഇന്‍ഡിഗോ വിമാനം അപകടത്തില്‍പെടാന്‍ കാരണം കാറ്റിനിടെയുള്ള ലാന്‍ഡിംഗ്

കണ്ണൂര്‍- കര്‍ണാടകയിലെ ഹൂബ്ലിയില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ ടയര്‍ പൊട്ടാന്‍ കാരണം കനത്ത കാറ്റിനിടെ ബലമായി ലാന്‍ഡ് ചെയ്തതുകൊണ്ടാവണമെന്ന് അധികൃതര്‍. എട്ടു മണിയോടെ ആദ്യം ലാന്‍ഡ് ചെയ്‌തെങ്കിലും കനത്ത കാറ്റുമൂലം കഴിഞ്ഞില്ല. അര മണിക്കൂറിന് ശേഷം വീണ്ടും ലാന്‍ഡ് ചെയ്തപ്പോഴാണ് ടയര്‍ പൊട്ടിയത്.
യാത്രക്കാര്‍ക്ക് പരിക്കില്ല,

ഇന്‍ഡിഗോ 6 ഇ 7979 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനയാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം അറ്റകുറ്റപ്പണികള്‍ക്കായി മാറ്റി.

 

Latest News