Sorry, you need to enable JavaScript to visit this website.

രാജ്യാന്തര പ്രശസ്തനായ പരസ്യകലാകാരൻ നിഷാന്ത് നാരായണൻ അന്തരിച്ചു

കണ്ണൂർ- അന്താരാഷ്ട്ര പ്രശസ്തനായ വാസ്തുവിദഗ്ദ്ധനും, പരസ്യകലാകാരനുമായ നിഷാന്ത് നാരായണൻ (51) ദുബായിൽ നിര്യാതനായി. കണ്ണൂർ താണ സ്വദേശിയാണ്. ദുബായ് ഷെയ്ഖ് സായിദ് റോഡിൽ പ്രവർത്തിക്കുന്ന അലാഡിൻ എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറാണ്. ദുബായ്, ഒമാൻ, മൾട്ട, സ്വിറ്റ്‌സർലാൻഡ്, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികളുടെ കുടുംബങ്ങളുടെ വാസ്തു ഉപദേശകനായിരുന്നു. അന്താരാഷ്ട്ര പ്രശസ്തമായ കമ്പനികൾക്ക് വേണ്ടി പരസ്യ ചിത്രങ്ങളും ലോഗോകളും തയ്യാറാക്കിയിട്ടുണ്ട്. ഭാര്യ ഗംഗ.
 

Latest News