Sorry, you need to enable JavaScript to visit this website.

'ഞാന്‍ ഇപ്പോള്‍ ഓകെ ആണ്', ആശുപത്രി കിടക്കയില്‍ നിന്ന് ഫോട്ടോയുമായി എറിക്‌സന്‍

കോപന്‍ഹേഗന്‍- യൂറോ കപ്പില്‍ ഫിന്‍ലന്‍ഡ്-ഡെന്‍മാര്‍ക്ക് മത്സരത്തിന്റെ 43ാം മിനിറ്റില്‍ കളിക്കളത്തില്‍ കുഴഞ്ഞ് വീണ് ലോകത്തൊട്ടാകെയുള്ള ഫുട്‌ബോള്‍ ആരാധകരെ ആശങ്കയിലാക്കിയ ഡെന്‍മാര്‍ക്ക് താരം ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നു. ഞാന്‍ ഇപ്പോള്‍ ഓകെ ആണ്. കുറച്ചു കുടി പരിശോധനകള്‍ നടക്കാനുണ്ട് എന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് എറിക്‌സന്‍ ഇന്‍സ്റ്റ പോസ്റ്റിലൂടെ അറിയിച്ചു. ആശുപത്രിയില്‍ നിന്നുള്ള ഫോട്ടോയും അദ്ദേഹം പങ്കുവെച്ചു. ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് സന്ദേശങ്ങളിലൂടെയും സുഖാശംസകളിലൂടെയും കൂടെ നിന്നവര്‍ക്കെല്ലാം വലിയ നന്ദിയുണ്ടെന്നും താരം പറഞ്ഞു.
 

Latest News