തൃശൂര്‍- കൊടുങ്ങല്ലൂരില്‍ കണ്ടയ്‌നര്‍ ലോറിക്കടിയിലേക്ക് ബൈക്ക് തെന്നി വീണ് ലോറിക്കടിയില്‍പെട്ട് ദമ്പതികള്‍ മരിച്ചു. കാര പുതിയ റോഡ് സ്വദേശി നെടുംപറമ്പില്‍ അബ്ദുള്‍ കരീം മകന്‍ മുഹമ്മദ് ഷാന്‍ (34), ഭാര്യ ഹസീന (30) എന്നിവരാണ് മരിച്ചത്. വൈകീട്ട് ആറ് മണിയോടെ മൂത്തു കുന്നംപാലത്തിലായിരുന്നു അപകടം.
വിദേശത്തായിരുന്ന മുഹമ്മദ് ഷാന്‍ ഒരാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. ക്വാറന്റൈന്‍ കഴിഞ്ഞ് ഇന്നലെ ഭാര്യയെ എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സാര്‍ത്ഥം കൊണ്ട് പോയി ഇരുചക്രവാഹനത്തില്‍ മടങ്ങുകയായിരുന്നു. ഒരേ ദിശയില്‍ പോവുകയായിരുന്ന കണ്ടയ്‌നര്‍ ലോറിയെ മറികിടക്കുന്നതിനിടെ വാഹനം കണ്ടയ്‌നര്‍ ലോറിക്കടിയിലേക്ക് പോവുകയായിരുന്നു.
ഹസീനയുടെ തലയിലൂടെയും, മുഹമ്മദ് ഷാന്റെ ശരീരത്തിലൂടെയും ലോറി കയറിയിറങ്ങി. സംഭവസ്ഥലത്ത് തന്നെ ഇരുവരും മരണമടഞ്ഞു. കൊടുങ്ങല്ലൂര്‍ പോലീസെത്തി മൃതദേഹം താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിദ്യാര്‍ത്ഥികളായ അമന്‍ഫര്‍ഹാന്‍, നിയ ഫാത്തിമ എന്നിവര്‍ മക്കളാണ്. സീനത്താണ് മുഹമ്മദ് ഷാന്റെ മാതാവ്.