ദുബായ്- 17 വര്‍ഷമായി യുഎഇയില്‍ ഹോമിയോപതി ഡോക്ടറായി സേവനം ചെയ്യുന്ന ഡോ. സുബൈര്‍ പി.കെ യുഎഇയില്‍ ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യ ഹോമിയോ ഡോക്ടര്‍. ദുബായിലെ അല്‍ ഫിദ മെഡിക്കല്‍ സെന്റര്‍ എം.ഡിയാണ് ഡോ. സുബൈര്‍. അദ്ദേഹത്തിന്റെ കുടുംബത്തിനും 10 വർഷ വിസ ലഭിക്കും. 2003ലാണ് യുഎഇ ഔദ്യോഗികമായി ഹോമിയോപതിയെ ബദല്‍ ചികിത്സാരീതിയായി അംഗീകരിച്ചത്. ഇതിനു ശേഷം രാജ്യത്തെത്തിയ ആദ്യ ഹോമിയോ ഡോക്ടര്‍മാരില്‍ ഒരാളാണ് ഡോ. സുബൈര്‍. ഈ അംഗീകാരം യുഎഇ ഭരണകൂടം എല്ലാ വൈദ്യ സംവിധാനങ്ങള്‍ക്കും നല്‍കുന്ന പിന്തുണയുടെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. യുഎഇ, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്‍ ഭാരവാഹി കൂടിയാണ് ഡോ. സുബൈര്‍.