കൊണ്ടോട്ടി- പരിസരവാസികളുടെ പരാതികളും ആവശ്യങ്ങളും പരിഗണിച്ച് കരിപ്പൂര്‍ വിമാനത്താവളത്തിന് അനിവാര്യമായ വികസനം ഉറപ്പാക്കുന്നത് സംബന്ധിച്ച് നിയുക്ത എം.പി എം.പി അബ്ദുസ്സമദ് സമദാനി റവന്യൂ മന്ത്രി കെ.രാജനുമായി ചര്‍ച്ച നടത്തി. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച റവന്യൂ ഓഫീസിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്തെ ഓഫീസില്‍ വെച്ച് മന്ത്രിയെ കണ്ടത്.വിഷയം സംബന്ധിച്ച് സമദാനി മന്ത്രിക്ക് നിവേദനവും നല്‍കി
നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ കണക്കിലെടുത്തു കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് വേണ്ടതെന്ന് സമദാനി പറഞ്ഞു.ഇക്കാര്യത്തില്‍ എല്ലാ വശങ്ങളും പഠിച്ച് കൊണ്ടുള്ള വികസന പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. പ്രദേശവാസികളായ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിക്കൊണ്ട് വിമാനത്താവള വികസനങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം എം.പിയെ അറിയിച്ചു. ഇത് സംബന്ധിച്ച് ഔദ്യോഗിക യോഗവും ചര്‍ച്ചയും നടത്തും.