തിരുവനന്തപുരം- കോവിഡ് വാക്‌സിഷേൻ സർട്ടിഫിക്കറ്റിൽ വാക്‌സിൻ കൊടുത്ത തിയതി, ബാച്ച് നമ്പർ, കൊടുത്ത വാക്‌സിൻ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ രേഖപ്പെടുത്തുന്ന സംവിധാനം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ സംസ്ഥാന സർക്കാർ നൽകുന്ന കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ തിയതിയും ബാച്ച് നമ്പറും രേഖപ്പെടുത്താത്തത് സൗദി പ്രവാസികൾക്ക് പ്രയാസം നേരിടുന്നത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളുമായി ബന്ധപ്പെട്ട മുഴുവൻ പ്രതിസന്ധികളും പരിഹരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.