റിയാദ്- സൗദിയിലെ ദക്ഷിണ പട്ടണമായ ഖമീസ് മുശൈത്തിനു നേരെ യെമനില്‍നിന്ന് ഹൂത്തികള്‍ അയച്ച ഡ്രോണ്‍ സൗദി വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനുമുമ്പ്തന്നെ വെടിവെച്ചിടാന്‍ സാധിച്ചുവെന്ന് അറബ് സഖ്യസേന വ്യക്തമാക്കി.
ഇത്തരം ആക്രമണങ്ങളില്‍നിന്ന് സിവിലയന്‍ കേന്ദ്രങ്ങള്‍ സുരക്ഷിതമാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സഖ്യസേന പറഞ്ഞു.
അസീര്‍ പ്രവിശ്യയിലെ സ്‌കൂളിനുമേല്‍ കഴിഞ്ഞ ദിവസം സഖ്യസേന തകര്‍ത്ത ഡ്രോണിന്റെ ഭാഗങ്ങള്‍ വീണിരുന്നു. ആളപമായമില്ല.