ദുബായ്- അബുദാബിയിലെത്തിയാല്‍ ക്വാറന്റൈന്‍ ഇളവ് നല്‍കുന്ന രാജ്യക്കാരുടെ പട്ടികയില്‍നിന്ന് ബ്രിട്ടനേയും തജിക്കിസ്ഥാനേയും ഒഴിവാക്കി.
ഗ്രീന്‍ പട്ടികയിലുള്ള രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് അബുദാബി എയര്‍പോര്‍ട്ടില്‍വെച്ച് പി.സി.ആര്‍ ടെസ്റ്റ് നടത്തിയാല്‍ മാത്രം മതി.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ പട്ടികയിലുള്ള രാജ്യങ്ങളായിരുന്നു യു.കെയും തജിക്കിസ്ഥാനും. മാള്‍ട്ടയെ ഈയിടെ ലിസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.
ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ യു.കെ ഈയിടെ യു.എ.ഇയെ ഉള്‍പ്പെടുത്തിയിരുന്നു.
അന്തരാഷ്ട്ര സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രീന്‍ ലിസ്റ്റ് ഇടക്കിടെ പുതുക്കുമെന്ന് അബുദാബി സാംസ്‌കാരിക, ടൂറിസം മന്ത്രാലയം വ്യക്തമാക്കി.