Sorry, you need to enable JavaScript to visit this website.

കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു, ഇറച്ചിവെട്ടുകാരനും സുഹൃത്തും പിടിയില്‍

കൊല്ലം- പള്ളിക്കാവ് ജവാന്‍മുക്കില്‍ യുവാവ് കുത്തേറ്റ് മരിച്ചു. മരുത്തടി കന്നിമേല്‍ചേരി ഓംചേലില്‍ കിഴക്കതില്‍ ഉണ്ണിയുടെ മകന്‍ വിഷ്ണുവാണ് (29) മരിച്ചത്. പള്ളിക്കാവ് സ്വദേശി പ്രകാശാണ് വിഷ്ണുവിനെ കുത്തിയത്. കാവനാട് മാര്‍ക്കറ്റിലെ ഇറച്ചിവെട്ടുകാരനാണ് പ്രകാശ്.

രാവിലെ വിഷ്ണുവും പ്രകാശും കരിമ്പോലില്‍ കുളത്തിന് സമീപം വാക്കുതര്‍ക്കവും പിന്നീട് സോഡാക്കുപ്പി കൊണ്ട് അടിപിടിയും നടന്നതായി പറയുന്നു. ഇതിനു ശേഷം പ്രകാശ് വീട്ടിലേക്ക് പോയി. ഉച്ചയോടെ പ്രകാശ് ഇറച്ചി വെട്ടാന്‍ ഉപയോഗിക്കുന്ന കത്തിയുമായി  മകന്‍ രാജപാണ്ഡ്യനൊപ്പം ബൈക്കിലെത്തി ജവാന്‍മുക്കിന് സമീപം നിന്ന വിഷ്ണുവിനെ കുത്തുകയായിരുന്നു. നെഞ്ചത്താണ് കുത്തേറ്റത്.  

https://www.malayalamnewsdaily.com/sites/default/files/filefield_paths/16a.jpg

ആക്രമണത്തിനു ശേഷം പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച് ഉടന്‍ തന്നെ സംഭവവസ്ഥലത്ത് നിന്നു രക്ഷപ്പെട്ടു. ചോര വാര്‍ന്ന് റോഡില്‍ കിടന്ന വിഷ്ണുവിനെ ശക്തികുളങ്ങര പോലീസ് എത്തി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും വഴിമധ്യേ മരിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണന്റെ നിര്‍ദ്ദേശം അനുസരിച്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.ബി. വിജയന്റെ നേതൃത്വത്തില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ രണ്ട് മണിക്കൂറിനുള്ളില്‍ പ്രതികള്‍ അറസ്റ്റിലായി.  

 

Latest News