റിയാദ്- അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട് സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് 136 പേരെ അഴിമതി വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. സൗദികളും വിദേശികളും അറസ്റ്റിലായവരിൽ ഉൾപ്പെടും. പ്രതിരോധം, ആഭ്യന്തരം, നാഷണൽ ഗാർഡ്, ആരോഗ്യം, നീതിന്യായം, മുനിസിപ്പൽ ആന്റ് റൂറൽ അഫയേഴ്‌സ്, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളിൽ നടത്തിയ റെയ്ഡിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. കൈക്കൂലി, അധികാര ദുർവിനിയോഗം തുടങ്ങിയ കേസുകളിലാണ് അറസ്റ്റ് നടന്നത്. 914 റെയ്ഡുകളാണ് രാജ്യത്തുടനീളം നടന്നത്.