കോഴിക്കോട്- കാരന്തൂർ മർകസ് സമ്മേളനം കോൺഗ്രസ് ബഹിഷ്‌കരിച്ചുവന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. പരിപാടിക്ക് ക്ഷണിച്ചപ്പോൾ തന്നെ പരിപാടിയിൽ പങ്കെടുക്കുന്നതിലെ അസൗകര്യം കാന്തപുരം അബൂബക്കർ മുസ്്‌ലിയാരെ അറിയിച്ചിരുന്നു. ബാംഗ്ലൂരിൽ പരിപാടിയിൽ പങ്കെടുക്കാനുള്ളതിനാലാണ് മർകസ് സമ്മേളനത്തിന് പോകാൻ കഴിയാതിരുന്നത്. എം.കെ രാഘവൻ എം.പി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ടെന്നും ബഹിഷ്‌കരിച്ചുവെന്ന വാർത്ത ശരിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.