Sorry, you need to enable JavaScript to visit this website.

വിവാദ മരംമുറി: മന്ത്രിമാർക്കെതിരായ  ആരോപണം ചർച്ച ചെയ്യാൻ സി.പി.ഐ 

തിരുവനന്തപുരം- മുട്ടിൽ വനം കൊള്ളയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ചർച്ച ചെയ്യാ ൻ സി.പി.ഐ. പാർട്ടി മന്ത്രിമാർക്കെതിരെ അടക്കം ആരോപണങ്ങളുയർന്ന പശ്ചാത്തലത്തിലാണ് വിഷയം വിശദമായി ചർച്ച ചെയ്യാൻ സി.പി.ഐ തീരുമാനം. ഇതിനായി സംസ്ഥാന നേതൃയോഗം വിളിക്കും. വനംകൊള്ളയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തിലാണ് വീഴ്ചയുണ്ടായതെന്നാണ് നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തലെങ്കിലും സി.പി.ഐ നേതൃത്വത്തിന്റെ വീഴ്ച കൂടി പരിശോധിക്കണമെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ ശക്ത മാണ്. വിവാദങ്ങളിൽ നേതൃത്വം വ്യക്തത വരുത്തണമെന്ന അവശ്യവും ഉയർന്നിട്ടുണ്ട്. സി.പി.ഐ വയനാട് നേതൃത്വവും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. മരംമുറിക്കെതിരെ ശക്തമായ നിലപാടാണ് വയനാട് ജില്ലാ കമ്മിറ്റി സ്വീകരിച്ചിരുന്നത്. പാർട്ടിക്കുള്ളിൽ നേരത്തെയുണ്ടായിരുന്ന വിഭാഗീയതയും വിഷയവുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന നേതൃയോഗം വിളിക്കാനുള്ള നീക്കം. മുട്ടിൽ വനം കൊള്ളയുമായി ബന്ധപ്പെട്ട് ഒന്നാം പിണറായി സർക്കാരിലെ സി.പി.ഐ കൈകാര്യം ചെയ്ത വനം, റവന്യൂ വകുപ്പുകൾക്കെതിരെയാണ് ആരോപണമുയർന്നത്. അതേസമയം റവന്യൂഭൂമിയിലെ മരംമുറി ഉത്തരവ് എൽ.ഡി.എഫിൽ ചർച്ച ചെയ്തിട്ടി ല്ലെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി.


ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് മരംകൊള്ള അന്വേഷിക്കുന്നത്. വയനാട് മാത്രമല്ല സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളി ൽ റവന്യൂവകുപ്പിന്റെ ഉത്തരവ് മറയാക്കി വ്യാപകമായ മരമുറി നടന്നിട്ടുണ്ടെന്നാണ് ഡി. ജി.പിയുടെ റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് മേധാ വിയുടെ നേതൃത്വത്തിൽ വിജിലൻസ് വനം ഉദ്യോഗസ്ഥരുൾപ്പെടെ പ്രത്യേക സംഘ ത്തെ നിയോഗിച്ച് അന്വേഷിക്കുന്നത്. വനം നിയമങ്ങളുടെ ലംഘനവും അഴിമതിയും ഗൂഢാലോചനയും സംഘം അന്വേഷിക്കും.

Latest News