തിരുവനന്തപുരം- കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് സംസ്ഥാനത്ത് ഇന്നും നാളെയും ട്രിപ്പില്‍ ലോക്ഡൗണിനു സമാനമായ കടുത്ത നിയന്ത്രണങ്ങള്‍. പരിശോധന കര്‍ശനമാക്കി പോലീസ് രംഗത്തുണ്ടാകും. അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുകയും വാഹനം പിടികൂടുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്.
അവശ്യസാധനങ്ങളുടെ വില്‍പ്പനയ്ക്കും ആരോഗ്യ മേഖലയ്ക്കും മാത്രമെ ഇളവുള്ളൂ. ഭക്ഷോല്‍പന്നങ്ങള്‍, പഴം, പച്ചക്കറി, മാംസം, മത്സ്യം, ബേക്കറി തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴു വരെ മാത്രമെ അനുവദിക്കൂ. ഹോട്ടലുകളില്‍ നേരിട്ടുള്ള പാഴ്‌സലുകള്‍ക്കും നിയന്ത്രണമുണ്ട്. ഹോം ഡെലിവറി മാത്രമെ അനുവദിക്കൂ. കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ രണ്ടും ദിവസം ഉണ്ടാകില്ല. അവശ്യ സര്‍വീസുകള്‍ മാത്രമെ ഉണ്ടാകൂ. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിച്ച് മാനദണ്ഡം പാലിച്ച് പ്രവര്‍ത്തിക്കാം.