തൃശൂർ - കോവിഡ് വൈറസിനേക്കാൾ മാരകമായ വൈറസായി പ്രധാനമന്ത്രി നരേന്ദ്രമോഡി മാറിയെന്ന് ടി.എൻ. പ്രതാപൻ എം.പി പറഞ്ഞു. പെട്രോളിയം ഉത്പന്നങ്ങളുടെ ഭീമമായ വില വർധനവിൽ പ്രതിഷേധിച്ച് ജില്ലയിലെ 213 പെട്രോൾ പമ്പുകളിൽ നടന്ന പ്രതിഷേധ സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു എം.പി. തൃശൂർ സിഎംഎസ് സ്കൂളിന്റെ സമീപമുള്ള പെട്രോൾ പമ്പിൽ നടന്ന സമരത്തിൽ ഡി.സി.സി പ്രസിഡന്റ് എം പി വിൻസെന്റ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ 213 ഓളം പെട്രോൾ പമ്പുകൾക്ക് മുന്നിൽ സമരം നടന്നു.