തൃശൂർ - പിതാവിന്റെ മരണത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അക്രമം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ആശുപത്രിയും ഉപകരണങ്ങളും അടിച്ചു തകർക്കുകയും ചെയ്ത ചാവക്കാട് എടക്കഴിയൂർ സ്വദേശി പള്ളത്തു വീട്ടിൽ ഫാസിലിനെയാണ് മെഡിക്കൽ കോളേജ് സി.ഐ അനന്തലാലും സംഘവും അറസ്റ്റ് ചെയ്തത്.
കേരള ആരോഗ്യ രക്ഷ സേവന പ്രവർത്തകരും, ആരോഗ്യ രക്ഷ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ആക്റ്റ് പ്രകാരവും, പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ, കയ്യേറ്റം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.