Sorry, you need to enable JavaScript to visit this website.

പ്രണയമുറിയില്‍ പത്തുവര്‍ഷം, വനിതാ കമ്മീഷന്‍ കേസെടുത്തു

പാലക്കാട്- നെന്മാറ അയിലൂരില്‍ 11 വര്‍ഷത്തോളം കാമുകന്റെ വീട്ടില്‍ ഒറ്റമുറിയില്‍ യുവതി ഒളിവില്‍ കഴിഞ്ഞ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. അയിലൂര്‍ സ്വദേശി റഹ്‌മാന്റെ വീട്ടില്‍ കാമുകിയും അയല്‍വാസിയുമായ സജിത  ഒളിവില്‍ കഴിഞ്ഞ സംഭവം ജൂണ്‍ ഏഴിനാണ് പുറം ലോകം അറിയുന്നത്. ഇങ്ങനെ കഴിഞ്ഞതില്‍ എന്തെങ്കിലും തരത്തില്‍ ഭീഷണിയോ സമ്മര്‍ദ്ദമോ ഉണ്ടായിരുന്നോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ വനിതാ കമ്മീഷന്‍ പരിശോധിക്കും.

സംഭവത്തില്‍ നെന്മാറ സി.ഐയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു. യുവതിക്ക് ആവശ്യമായ മെഡിക്കല്‍ പരിശോധന നടത്തണമെന്നും  കൗണ്‍സലിംഗ് നല്‍കണമെന്നും കമ്മീഷന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി.  അടുത്ത ദിവസം യുവതിയെ നേരില്‍കണ്ട് മൊഴിയെടുക്കുമെന്നും മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. റഹ്‌മാനോടൊപ്പം സജിത ഒളിവില്‍ കഴിഞ്ഞത് പത്തുവര്‍ഷത്തിലധികമാണ്. എന്നാല്‍ ഈ ഒളിജീവിതം തള്ളിക്കളയുകയാണ് റഹ്‌മാന്റെ മാതാപിതാക്കള്‍.

 

Latest News