കാസർക്കോട്- ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരത്തെ കോഴക്കേസിൽ ആരോപണം ഉന്നയിച്ച അപരസ്ഥാനാർത്ഥി സുന്ദരയുടെ മൊബൈൽ ഫോൺ അന്വേഷണ സംഘം പിടിച്ചെടുത്തു. ഫോൺ വാങ്ങിയ നീർച്ചാലിലെ മൊബൈൽ കടയിലെ സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചു. സുന്ദരക്ക് ഫോൺ നൽകിയ ആളെ െ്രെകംബ്രാഞ്ച് തിരിച്ചറിഞ്ഞു. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബി.ജെ.പി പണത്തിനൊപ്പം മൊബൈൽ ഫോണും നൽകിയിരുന്നു. ഈ മൊബൈലാണ് പിടിച്ചെടുത്തത്. സുന്ദരയുടെ കൈയ്യിൽ നിന്നും ലഭിച്ച ഫോൺ അന്വേഷണത്തിന് കൂടുതൽ സഹായകരമാകുമെന്നാണ് വിലയിരുത്തൽ. സി.സി.ടി.വി ദൃശ്യങ്ങൾ വഴി സുരേന്ദ്രന് എതിരെ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.