Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുത്തലാഖിലും മുറിവേറ്റ് എം.എം ഹസന്‍

തിരുവനന്തപുരം-  പ്രസംഗം കൊണ്ട് മുറിവേല്‍ക്കുന്നവരില്‍ ഒന്നാം നിരക്കാരനാവുകയാണ് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. കരുണാകരനെ അനുസ്മരിച്ച് നടത്തിയ പ്രസംഗത്തിലെ പരാമര്‍ശം കാരണം പാര്‍ട്ടിയിലെ പ്രിയപ്പെട്ടവര്‍ പോലും ശത്രുക്കളായിട്ട് സമയം അധികമായിട്ടില്ല. ഇപ്പോഴിതാ മലപ്പുറത്ത് നടന്ന മുജാഹിദ് സമ്മേളനത്തില്‍  നടത്തിയ മുത്തലാഖ് വിഷയത്തിലെ പ്രസംഗവും പ്രശ്‌നമയായി തീര്‍ന്നിരിക്കുന്നു. പ്രസംഗം പിന്‍വലിക്കാനും ഉറച്ച് നില്‍ക്കാനും പറ്റാത്ത സ്ഥിതിയാണ്.  പിന്‍വലിച്ചാല്‍ മതാത്മക സമൂഹത്തിന്റെ എതിര്‍ പക്ഷത്താകും. പിന്‍വലിച്ചില്ലെങ്കില്‍ ഇടതാര് വലതാര് എന്നറിയാത്ത വിഭാഗത്തിന്റെ ഹിറ്റ് ലിസ്റ്റിലും.
മുത്തലാഖ് വിഷയത്തില്‍ കഴിഞ്ഞ ദിവസം മലപ്പുറത്ത് മുജാഹിദ് സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ രത്‌നചുരുക്കം ഹസന് ഫേസ് ബുക്കില്‍ വിശദീകരിക്കേണ്ടി വന്നത് ഇതുകൊണ്ടാണ്.
മുത്തലാഖ് നിയമവിരുദ്ധമാണ് എന്നു സുപ്രീംകോടതി വിധി ഏറ്റവും ആദ്യം സ്വാഗതം ചെയ്തത് കോണ്‍ഗ്രസ് പ്രസ്ഥാനമാണെന്ന അഖിലേന്ത്യാ ന്യായം ഹസന്‍ തുടക്കത്തില്‍ തന്നെ എടുത്തു പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം ലോകസഭ പാസാക്കിയ മുത്തലാഖ് ബില്ലന്മേല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ശരിഅത്ത് നിയമത്തെ മാറ്റി നിര്‍ത്തി ഭാരതത്തിലെ പൗരന്മാര്‍ക്ക് ഒരു ഏകികൃത സിവില്‍കോഡ് കൊണ്ടുവരുന്നത്തിന്റെ ഭാഗമാണ് ഈ നിയമനിര്‍മ്മാണം. മുത്തലാഖ് ഒരു അപരിഷ്‌കൃതമായ ദുരാചാരം ആണെന്നതില്‍ തര്‍ക്കമില്ല, അത് എതിര്‍ക്കപ്പെടേണ്ടതുമാണ്.
സുപ്രീംകോടതി തന്നെ മുത്തലാഖ് നിയമവിരുദ്ധമാണ് എന്നു പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഒരു പ്രത്യേക നിയമനിര്‍മാണം ഇതിനു ആവശ്യമില്ല.
കേന്ദ്രസര്‍ക്കാറിന് ഇനി ഒരു നിയമം ആവശ്യമാണ് എന്നു തോന്നിയാല്‍ തന്നെ ഈ നിയമത്തിന് കീഴില്‍ വരുന്ന മുസ്‌ലിം  മതവിഭാഗങ്ങളുടെ പ്രതിനിധികള്‍, മതപണ്ഡിതര്‍, സമൂഹ്യപ്രവര്‍ത്തകര്‍, സ്ത്രീസംഘടനകള്‍ എന്നിവയുമായി ചര്‍ച്ച നടത്തി നിര്‍േദശങ്ങള്‍ സ്വീകരിക്കേണ്ടതാണ്- ഹസന്‍ നിലപാട് വിശദീകരിക്കുന്നു.
ലോകസഭ പാസാക്കിയ ബില്ലിലുള്ളത് അപ്രായോഗികവും അവ്യക്തവുമായ നിര്‍ദേശങ്ങളാണ്. മുത്തലാഖിന് എതിരെ സുപ്രീംകോടതിയെ സമീപിച്ചത് മുസ്‌ലിം  വനിതകളാണ് എന്ന് ഓര്‍ക്കുക അതുകൊണ്ടുതന്നെ മുത്തലാഖ് പോലെയുള്ള വിഷയങ്ങളില്‍ ബോധവല്‍കരണവുമായി മുജാഹിദ് പോലെയുള്ള നവോത്ഥാന പ്രസ്ഥാനങ്ങള്‍ മുന്നോട്ടു വരണം  എന്ന ഉപദേശത്തോടെയാണ് ഹസന്‍ തന്റെ പ്രസംഗത്തിന്റെ ആഘാതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്.

 

Latest News