തിരുവനന്തപുരം- വിവിധ കാരണങ്ങളാൽ കേരളത്തിൽ മടങ്ങിയെത്തിയ പ്രവാസികൾക്കായി 100 കോടി രൂപയുടെ വായ്പാ പദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വ്യക്തിക്ക് 25 ലക്ഷം മുതൽ പരമാവധി 2 കോടി വരെ വായ്പ ലഭ്യമാക്കും. കെ.എസ്.ഐ.ഡി.സി വഴിയാണ് വായ്പ അനുവദിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.